മുള്ളന്‍കൊല്ലി സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് മുഴുവന്‍ സീറ്റിലും യു.ഡി.എഫ് വിജയിച്ചു
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി നേതൃത്വം നല്കിയ പാനല്‍ മുഴുവന്‍ സീറ്റിലും വിജയിച്ച് ഭരണം നിലനിര്‍ത്തി.ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേതൃത്വം നല്കിയ കര്‍ഷക മുന്നണി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് ഐക്യജനാധിപത്യ മുന്നണി ബാങ്ക് ഭരണം നിലനിര്‍ത്തിയത്.8149 വോട്ടര്‍മാരാണ് ബാങ്കിലുള്ളത്.ഡയറക്ടര്‍മാരായി ജനറല്‍ വിഭാഗത്തില്‍ ജോയി വാഴയില്‍ ,മാത്യു ഉണ്ണിയാപ്പള്ളി, സാബു അബ്രാഹം,ജോര്‍ജ് എടപ്പാട്ട്,സ്റ്റീഫന്‍ പുക്കുടിയില്,ബെന്നി വേങ്ങച്ചേരിയില്‍, ജോസ് നാമറ്റത്തില്‍,വനിതാ സംവരണത്തില്‍ ഗിരിജാ സത്യന്, ജെസി സെബാസ്റ്റ്യന്‍,മിനി ജെയിംസ് സംവരണ വിഭാഗത്തില്‍ അജിത് പാറക്കടവ് എന്നിവരാണ് വിജയിച്ചത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പാടിച്ചിറ ടൗണില്‍ പ്രകടനം നടത്തി കെഎല്‍ പൗലോസ് ,കെ .സി 'റോസക്കുട്ടി ടീച്ചര്‍, കെ.കെ.അബ്രാഹം,വര്‍ഗിസ് മുരിയന്‍ കാവില്‍, ടി.എസ് ദിലിപ് കുമാര്‍, ജോര്‍ജ് തട്ടാംപറമ്പില്‍, കുന്നത്ത് ജോസ്, ജോസ് കണ്ടംതുരത്തി, ഷിനു കച്ചിറയില്‍,മണി പാമ്പനാല്‍, പി.എന്‍.ശിവന്,ജോ മറ്റ് ,സെബാസ്റ്റാന്‍ പുലിക്കുത്തി, വി.ടി.തോമസ്, ജോസ് നെല്ലേടം, പി.ജെ.അഗസ്തി, ഗിരിജാ കൃഷ്ണന്, ജോസഫ് പെരുവേലി, പി.കെ ജോസ്, ലിസി സാബു, എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍