രക്തദാന ക്യാമ്പ് നടത്തി
പാടിച്ചിറ:സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി കെ.സി.വൈ.എം പാടിച്ചിറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍പ്പണ്‍ 2019 എന്ന പേരില്‍ രക്തദാനക്യാമ്പ് നടത്തി.ഭാരതത്തിന് വേണ്ടി ജീവത്യാഗം ചെയത രക്ത സാക്ഷികളെ അനുസ്മരിച്ച് നൂറ് പേര് രക്തം ദാനം ചെയ്തു.ഡോ.കര്‍ണ്ണന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്ക് ടീം ദാതാക്കളുടെ രക്തം സ്വീകരിച്ചു.കെ.സി.വൈ.എം രൂപതാ പ്രസിഡണ്ട് എബിന് മുട്ടപ്പള്ളില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ആന്റോ ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജെയ്സ് പൂതക്കുഴി, കെ.ജി. ജോണ്സണ്, സിജോ തോട്ടുങ്കല്‍,ജെന്റി തെറ്റയില്‍, എബിന് കുര്യന്‍കരോട്ട്,ബിബിന്‍ മലയതടത്തില്, ബിനില പള്ളിക്കമാലില്‍, മെര്ലിന് പനയോലില്‍, അബിന കണ്ടത്തിന്‍കര, സിസ്റ്റര്‍ ജാന്റി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍