എസ്.പി.സി.വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി
പുല്‍പ്പള്ളി:പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുക എന്ന സന്ദേശത്തിന്റെ ഭാഗമായി പുല്‍പ്പള്ളി ജയശ്രീ സ്ക്കൂളിലെ സ്റ്റുഡന്‍സ് പോലീസ് വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വിവിധ ക്യാമ്പുകളിലാണ് സന്ദര്‍ശനം നടത്തിയത്.ക്യാമ്പുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആത്മവിശ്വാസം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പ് സന്ദര്‍ശിച്ചത്.കെ.പി ഗോവിന്ദന്‍ക്കുട്ടി ,പ്രവീണ്‍ ജേക്കബ്, എ.ഡി ബിന്ദു എന്നിവര്‍ നേതൃത്വത്തിലായിരുന്നു ക്യാമ്പ് സന്ദര്‍ശനം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍