പി.എസ്.സി. നിയമന ശുപാര്‍ശ ഇനിമുതല്‍ നേരിട്ട്
കല്‍പ്പറ്റ:കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ നിന്നും ജൂലൈ 25 മുതല്‍ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായുള്ള നിയമന ശുപാര്‍ശ മെമ്മോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് വിതരണം ചെയ്തു.ജില്ലാ പി.എസ്.സി. ഓഫീസില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പി.എസ്.സി. ഓഫീസര്‍ എം.സുധീന്ദ്രന്‍ നിര്‍വഹിച്ചു.43 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ശ വിതരണം ചെയ്തു. യോഗത്തില്‍ അണ്ടര്‍ സെക്രട്ടറി പി.വി. സേവ്യര്‍ അധ്യക്ഷത വഹിച്ചു. സെക്ഷന്‍ ഓഫീസര്‍ പി.രാജീവ്, സെക്ഷന്‍ ഓഫീസര്‍ കെ.ലളിത എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍