കെ.പി.വി.യു ഗാനസന്ധ്യയൊരുക്കി
കല്‍പ്പറ്റ:കേരളം മറ്റൊരു പ്രളയകാലത്തെ അതിജീവിക്കുവാന്‍ പോരാടുമ്പോള്‍ സ്വഭവനങ്ങളില്‍ നിന്ന് ക്യാമ്പുകളിലേക്ക് മാറി നില്‍ക്കേണ്ടി വന്ന ദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് പിന്തുണ കൊടുക്കുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ദുരിതബാധിതര്‍ക്ക് മാനസികോല്ലാസം പകരുക എന്ന ലക്ഷ്യത്തോടെ കേരള ഫോട്ടോ ഗ്രാഫേഴ്സ് ആന്റ് വീഡിയോ ഗ്രാഫേഴ്സ് യൂണിയന് (സി.ഐ.ടി.യു) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാനസന്ധ്യയൊരുക്കി.കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂളില്‍ നടത്തിയ ഗാനസന്ധ്യ കല്‍പ്പറ്റ എം എല്‍ എ സി.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് അദ്ധ്യക്ഷയായിരുന്നു.കൗണ്‍സിലര്‍ ശ്രീബാബു സ്വാഗതം പറഞ്ഞു.കെപിവിയു കല്‍പ്പറ്റ ഏരിയ കമ്മിറ്റിയംഗം മനു ബെന്നി,അമ്പലവയല്‍ യൂണിയറ്റംഗമായ എല്‍ദോ പോത്തുകെട്ടി, ജോണ്സണ് ബത്തേരി,സലാം കല്‍പ്പറ്റ,സയനോര സലാം, ജിത്തു തുടങ്ങിയവരും ക്യാമ്പിലുള്ളവരും പരിപാടികള്‍ അവതരിപ്പിച്ചു.അനീഷ് പി.ടി.,ജോബി പി ജോയ്,സലീം കല്‍പ്പറ്റ,അര്‍ഷാദ് കോളയാട്,മുനിസിപ്പല്‍ സെക്രട്ടറി കെ.ജിരവീന്ദ്രന്, സി.കെ. ശിവരാമന്,വി.എഫ്.എ മാലിനി ശിവദാസ്,എസ്.വി.ഒ ദിവ്യ.പി, അലി അഷ്കര്‍ എന്നിവര്‍ നേതൃത്വ നല്കി.ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി.സുധ നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍