കനത്ത മഴയില്‍ കല്‍വര്‍ട്ട് തകര്‍ന്നു
മാനന്തവാടി:മാനന്തവാടി നഗരസഭയിലെ പത്താം ഡിവിഷന് മുദ്രമൂലയിലാ ണ് കനത്ത മഴയെ തുടര്‍ന്ന് കല്‍വര്‍ട്ടും റോഡും തകര്‍ന്നത്.കഴിഞ്ഞ ഒരാഴ്ചക്കാലമായുണ്ടായിരുന്ന കനത്ത മഴയില്‍ അസാധാരണമായ വെള്ളമായിരുന്നു ഇവിടുത്തെ തോട്ടിലുണ്ടായിരുന്നത്.വലിയ കുത്തൊഴുക്കില്‍ തോടിനിരുവശങ്ങളിലുമുള്ള സംരക്ഷണഭിത്തികളും കല്‍വര്‍ട്ടും പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ്.മുദ്രമൂല പാടുകാണ കോളനികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡും തകര്‍ച്ചയുടെ വക്കിലാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍