കുരുമുളക് മോഷണം;പ്രതികള്‍ പിടിയില്‍
പുല്‍പ്പള്ളി:പുല്‍പ്പള്ളി കാപ്പിസെറ്റ് വാസുദേവന്‍ എന്നയാളുടെ മലഞ്ചരക്ക് കടയില്‍ നിന്നും കുരുമുളക് മോഷ്ടിച്ച് വില്‍പ്പന നടത്തിയ കേസില്‍ രണ്ട് പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉല്‍പ്പടെ നാലുപേര്‍ പിടിയില്‍.പ്രായ പൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.പുല്‍പ്പള്ളി ശശിമല ഇലവുങ്കല്‍ ഉണ്ണി എന്ന ഇ.കെ ഷിജു(23),പുല്‍പ്പള്ളി കൊളത്തൂര്‍ പാളക്കൊല്ലി മുണ്ടക്കല്‍ ബിബിന്‍ ബാബു (20) എന്നിവരാണ് പിടിയിലായവര്‍.ഈ കടയില്‍ നിന്നും മേഷ്ടിച്ച 50 കിലോ കുരുമുളക് ഉള്‍ടെയുള്ള മലഞ്ചരക്ക് സാധനങ്ങള്‍ 80000 രൂപയ്ക്ക് ബത്തേരിയിലെ ഒരു കടയില്‍ ഇവര്‍ വില്‍പ്പന നടത്തുകയായിരുന്നു.പുല്‍പ്പള്ളി എസ്.ഐ അജീഷ് കുമാര്‍,അഡീ.എസ്.ഐ കുഞ്ഞനന്തന്,സി.പി.ഒ ടോണി,എസ്.സി.പി.ഒ പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍