അമ്പലവയല്‍ ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പ്;മുഴുവന്‍ സീറ്റും യു ഡി എഫിന്
അമ്പലവയല്‍:അമ്പലവയല്‍ ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും യുഡിഎഫ് പാനല്‍ വിജയിച്ചു.എ.പി കുര്യാക്കോസ്,സി.കെ പുഷ്പരാജന്‍, എ.എക്സ് ജോസഫ്,കെ.കെ ബാബു,പി.കെ ബീരാന് കുട്ടി, ബീന കുര്യാച്ചന്,ലതിക ശശിധരന്,ഉഷ മനോഹരന്,കമ്പിയന് മലയച്ചന്‍കൊല്ലി എന്നിവരാണ് വിജയിച്ചത്.എ.പി കുര്യാക്കോസിനെ അമ്പലവയല്‍ ക്ഷീരോല്പ്പാദക സഹകരണ സംഘം പ്രസിഡന്റായി തെരഞ്ഞെടുത്തു.ക്ഷീരോല്പ്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും വിജയിച്ച യു.ഡി.എഫ് പാനല്‍ മെമ്പര്‍ മാരെ കെ.പി.സി.സി മെമ്പര്‍ പി.വി ബാലചന്ദ്രന് ഹാരാര്‍പ്പണം ചെയ്ത് അഭിനന്ദിച്ചു.
തോമാട്ടുചാല്‍ ടൗണില്‍ വിജയാഹ്ലാദ പ്രകടനം നടത്തി. എന്‍. സി കൃഷ്ണകുമാര്‍, വി ബാലസുബ്രഹ്മണ്യന്, സി അസൈനു, എം. യു ജോര്‍ജ്, കണക്കയില്‍ മുഹമ്മദ്, ടി. എം സെബാസ്റ്റ്യന്‍, കെ വിജയന്, സീത വിജയന്, പി. എ ഷഫീഖ്, ടി. എ സ്റ്റീഫന്‍, മാത്യു കൂരയില്‍, പി. എം തോമസ്, അനിത മണികണ്ഠന്, പി. എം പ്രവീണ്‍കുമാര്‍, സുജിത്ത്, കൊട്ടങ്കര നാരായണന്, കെ. ജി പ്രകാശ്, പി. പി ജോസ്, വത്സ തങ്കച്ചന്, അന്നക്കുട്ടി ദേവസ്യ, കെ. ടി ജോസഫ്, ഉണ്ണികൃഷ്ണന് പാമ്പള, റംല സുലൈമാന്‍, രാധാമണി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍