കടമാന്‍തോട് ചെറുകിട ജലസേചന പദ്ധതി നടപ്പിലാക്കണം:കത്തോലിക്ക കോണ്‍ഗ്രസ്
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി,പുല്‍പ്പള്ളി,പൂതാടി എന്നീ മൂന്ന് പഞ്ചായത്തുകളും നേരിടുന്ന വരള്‍ച്ചാ സാധ്യത പരിഹരിക്കുന്നതിനായി ദീര്‍ഘവീക്ഷണത്തോടുകൂടി ജനങ്ങളുടെ ആശങ്കകളകറ്റി കടമാന്‍തോട് ചെറുകിട ജലസേചന പദ്ധതി സാക്ഷാത്കരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പുല്‍പ്പള്ളി മേഖലാ പ്രതിനിധിയോഗത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം ഐക്യകണ്ഠേന ആവശ്യപ്പെട്ടു.രൂക്ഷമാകുന്ന വന്യമൃഗ ശല്യത്തിനെതിരെ ജനകീയ കൂട്ടായ്മ രൂപപ്പെടുത്താനും യോഗം തീരുമാനിച്ചു. മുള്ളന്‍കൊല്ലി സെന്റ് മേരീസ് പാരീഷ് ഹാളില്‍ ചേര്‍ന്ന മേഖലാ പ്രതിനിധി സമ്മേളനം ഫൊറോന വികാരി ഫാ. ചാണ്ടി പുനക്കാട്ട് ഉദ്ഘാടനം ചെയ്തു.രൂപതാ പ്രസിഡണ്ട് കെ.പി സാജു അദ്ധ്യക്ഷത വഹിച്ചു രൂപതാ ഡയറക്ടര്‍ ഫാ. ആന്റോ മമ്പള്ളില്‍ മുഖ്യ പ്രഭാഷണം നടത്തി. മേഖലാ ഡയറക്ടര്‍ ഫാ.ജെയ്സ് പൂതക്കുഴി, . വര്‍ക്കി നിരപ്പേല്‍, സ്റ്റീഫന്‍ പുകുടിയില്‍, തോമസ് പാഴൂക്കാല, ഷിനു കച്ചിറയില്‍, . ബീന കരിമാങ്കുന്നേല്, ജോര്‍ജ്കുട്ടി വിലങ്ങപ്പാറ, . ജോസ് കുറുമ്പാലക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. മുള്ളന്‍കൊല്ലി ഫൊറോനയിലെ പന്ത്രണ്ട് ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍