ഫലവൃക്ഷങ്ങളുടെ തൈകള്‍ നട്ടു
കൊമ്മയാട് :കൊമ്മയാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്കൂളിനു ചുറ്റും വിദ്യാര്‍ത്ഥികള്‍ ഫലവൃക്ഷങ്ങള്‍ നട്ടു.മാവ്,പ്ലാവ്,മധുരനെല്ലി,മധുര നാരകം,ഫാഷന്‍ ഫ്രൂട്ട്,അത്തി,പേര,വിവിധയിനം നാടന്‍ വാഴകള്‍ തുടങ്ങിയവരുടെ നിരവധി തൈകളാണ് നട്ടത്.സ്കൂള്‍ പ്രധാന അധ്യാപിക മോളി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.അധ്യാപകരായ ലീന കെ.ജെ,റീന ജോസഫ്,പി.ടി.എ അംഗങ്ങളായ ബിനു കൊടവനാല്‍,രവി ഒരളുകുന്ന് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍