വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
ബത്തേരി:ബ്യൂട്ടി പാര്‍ലര്‍ ഓണേഴ്സ് സമിതി സുല്‍ത്താന്‍ ബത്തേരി താലൂക്ക് കമ്മിറ്റി ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും കണ്‍വെന്‍ഷനും നടത്തി.നഗരസഭാ ചെയര്മാന് ടി.എല്‍ സാബു യോഗം ഉദ്ഘാടനം ചെയ്തു.ബ്യൂട്ടി പാര്‍ലര്‍ ഓണേഴ്സ് സമിതി ബത്തേരി താലൂക്ക് പ്രസിഡന്റ് ഷാന്റി ഷാന്റി അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി വി.കെ. തുളസിദാസ് മുഖ്യ പ്രഭാഷണം നടത്തി.ബ്യൂട്ടി പാര്‍ലര്‍ ഓണേഴ്സ് സമിതി ജില്ല സെക്രട്ടറി സംഘടന വിശദീകരണവും നടത്തി.വനിതാ സംരഭകരായ ബ്യൂട്ടി പാര്‍ലര്‍ ഉടമകള്‍ക്ക് കുറഞ്ഞ പലിശയില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ ലഭ്യമാക്കണം എന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഗ്രേസി രവി, ഉഷ വിജയന്, പ്രഭാകരന് നായര്‍, പ്രേഷ്യന്ത്, ഷിജി,മിനിജ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍