കാട്ടാന ശല്യം;പാളക്കൊല്ലിയില്‍ കര്‍ഷക കൂട്ടായമ യോഗം ചേര്‍ന്നു
പുല്‍പ്പള്ളി:പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ മാടല്‍,ഇരിപ്പൂട് മേഖലകളിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ പാളക്കൊല്ലിയില്‍ കര്‍ഷക കൂട്ടായ്മ യോഗം ചേര്‍ന്നു.മാസങ്ങളായി ആനശല്യം വര്‍ദ്ധിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യോഗം.സന്ധ്യമയങ്ങുന്നതോടെ ആനകള്‍ കൃഷിയിടത്തിലിറങ്ങി വ്യാപക കൃഷിനാശമാണുണ്ടാക്കിയത്.കര്‍ഷകര്‍ക്ക് പകല്‍ പോലും ആനയെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.യോഗം ഐ.സി ബാലകൃഷ്ണന് എം.എല്‍ എ ഉല്‍ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു മുള്ളന്‍കൊല്ലി ട േമേരിസ് ഫൊറോന വികാരി ഫാ. ചാണ്ടി പുനക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലിപ് കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന് പാറക്കുഴി, ഷെല്ജന് ചാലക്കല്‍, ജോസഫ് പെരുവേലി., ഡെപ്യൂട്ടി റെയ്ഞ്ചര്‍ ശശിന്ദ്രന്' എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍