കര്‍ക്കടക വാവ്;ബലിതര്‍പ്പണം നടത്തി
പുല്‍പ്പള്ളി:കര്‍ക്കടക വാവിനേടനുബന്ധിച്ച് പുല്‍പ്പള്ളി വണ്ടിക്കടവ് അയ്യപ്പക്ഷേത്രത്തില്‍ ബലിതര്‍പ്പണം ചടങ്ങുകള്‍ നടന്നു.വീര പഴശ്ശി തമ്പുരാന്റ പാവനസ്മരണകള്‍ കുടിയിരിക്കുന്ന കന്നാരം പുഴയോരത്ത് നടന്ന ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് കരിയാത്തുപാറ സുകുമാരന്‍ ശാന്തി മുഖ്യകാര്‍മ്മികത്വം വഹിച്ചു.പുല്‍പ്പള്ളി മേഖലയില്‍ നിന്ന് നിരവധി ഭക്തരാണ് ഇവിടെ ബലിതര്‍പ്പണ ചടങ്ങിന് എത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍