കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് പശുക്കള്‍ ചത്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി കുറിച്ചിപ്പറ്റ മലയില്‍ ബാബുവിന്റെ പശുക്കളാണ് ചത്തത്.ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ബാബുവിന്റെ കറവ പശുക്കളെ കടുവ ആക്രമിച്ചത്.അപ്പോള്‍തന്നെ ഒരു പശു ചത്തിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ടാമത്തെ പശുവും ഇന്ന് ചത്തു. വീടിനോട് ചേര്‍ന്ന വയലില്‍ മേയാന്‍വിട്ട പശുക്കളെയാണ് കടുവ ആക്രമിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. ചെതലയം റേഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍