കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല; തിരച്ചില്‍ നാളെ തുടരും
പനമരം:കഴിഞ്ഞ ദിവസം കാണാതായ പനമരം മാത്തൂര്‍ പരിയാരം ആദിവാസി കോളനിയിലെ ഒന്നര വയസ്സില്‍ താഴെ പ്രായം വരുന്ന ദേവകിക്ക് വേണ്ടിയുള്ള ഇന്നത്ത തിരച്ചില്‍ അവസാനിപ്പിച്ചു. ഇന്ന് രാവിലെ മുതല്‍ ഫയര്‍ഫോഴ്സ്, പി.എം.സി.ടി, സി.എച്ച്. റെസ്ക്യൂ ടീം, പനമരം പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പനമരം പൊയില്‍ നായ്ക്ക കോളനിയിലെ ബാബു മിനി ദമ്പതികളുടെ മകള്‍ ദേവകിയെ ഇന്നലെ ഉച്ചയോടെയാണ് കാണാതായത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി തൊട്ടടുത്ത കബനി പുഴയില്‍ അപകടത്തില്പെട്ടോയെന്നാണ് സംശയിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍