പ്രിയ ഗുരുനാഥനെ തേടി ടോവിനോ തോമസ് ഡോണ്‍ ബോസ്കോ കോളേജിലെത്തി
ബത്തേരി:ബത്തേരി ഡോണ്‍ ബോസ്കോ കോളേജിന്റെ മാനേജര്‍ ഫാ.തോമസ് പൂവേലിക്കലിനെ കാണാന്‍ അദ്ദേഹത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ടൊവീനോ എത്തി.ഫാ.തോമസ് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോയില്‍ ജോലി ചെയ്യുമ്പോള്‍ അവിടുത്തെ വിദ്യാര്‍ത്ഥിയായിരുന്നു ടോവിനോ തോമസ്.ഇന്ന് ബത്തേരിയില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ തന്റെ പൂര്‍വ്വ അധ്യാപകനെ കാണാന്‍ ടൊവിനോ സമയം കണ്ടെത്തുകയായിരുന്നു.താന്‍ എന്തായിരിക്കുന്നുവോ അത് ഡോണ്‍ ബോസ്കോയില്‍ നിന്ന് കിട്ടിയ പരിശീലനം ആണെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജോയ് ഉള്ളാട്ടില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍