ആഘോഷ കമ്മിറ്റി രൂപീകരിച്ചു
പുല്‍പ്പള്ളി:മലബാറിന്റെ കോതമംഗലം സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര് ബസ്സേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇടവക മദ്യസ്ഥനായ മഹാപരിശുദ്ധനായ യല്‍ദോ മോര് ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ സെപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെ വിവിധ പരിപാടികളോടെ നടക്കും.ഇതിന്റെ ഭാഗമായി 51 അംഗ ആഘോഷ കമ്മിറ്റി രൂപികരിച്ചു.ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് മോര് ബസ്സേലിയോസ് ഷേറിംഗ് മിനിസ്ട്രിയിലൂടെ പ്രദേശത്തെ നിര്‍ദ്ധനരായ കിഡ്നി രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.വികാരിമാര്‍:ഫാ.എല്‍ദോ കൂരന്‍ താഴത്തുപറമ്പില്‍,ഫാ.ഷാന്‍ ജേക്കബ് ഐക്കരകുഴി,ട്രസ്റ്റി:റെജി തോമസ് ആയത്തുകുടി,സെക്രട്ടറി:എല്‍ദോസ് കെ.ഡി,പബ്ലിസിറ്റി കണ്‍വീനര്‍: സിജു പൗലോസ് തോട്ടത്തില്‍
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍