പിഞ്ചു ബാലികയെ കാണാതായി; തിരച്ചില്‍ തുടരുന്നു
പനമരം:പനമരം മാത്തൂര്‍ പരിയാരം ആദിവാസി കോളനിയിലെ ഒന്നര വയസ്സില്‍ താഴെ പ്രായം വരുന്ന പെണ്‍കുട്ടിയെ കാണാതായി. പനമരം പൊയില്‍ നായ്ക്ക കോളനിയിലെ ബാബു - മിനി ദമ്പതികളുടെ മകള്‍ ദേവകിയെയാണ് കാണാതായത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. തൊട്ടടുത്ത കബനി പുഴയില്‍ അപകടത്തില്‍ പെട്ടോയെന്നാണ് സംശയിക്കുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ്, പി.എം.സി.ടി, സി.എച്ച്. റെസ്ക്യൂ, പനമരം പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. വനാതിര്‍ത്തി ആയതിനാല്‍ വന്യമൃഗ ഭീഷണിയും നേരിടുന്ന പ്രദേശമാണ് ഇവിടം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍