അമ്പലവയല്‍ മര്‍ദ്ദനം;യുവതിയുടെയും യുവാവിന്റെയും മൊഴി രേഖപ്പെടുത്തി.
അമ്പലവയല്‍:അമ്പലവയലിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്ത്തകന് സജീവാനന്ദന് യുവതിയെയും യുവാവിനെയും നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവതിയുടെയും യുവാവിന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.തമിഴ്നാട്ടില്‍ ചെന്നാണ് അമ്പലവയല്‍ പോലീസ് മൊഴി രേഖപ്പെടുത്തിയത്. തങ്ങളെ സജീവാനന്ദന് പകയോടെ പിന്തുടര്ന്ന് ക്രൂരമായി അക്രമിക്കുകയായിരുന്നൂവെന്ന് ഇരുവരും പോലീസിന് മൊഴി നല്കി.മര്‍ദ്ദനത്തില്‍ യുവതിയുടെ ചെവിക്കും യുവാവിന്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്.ഇരുവരേയും വിളിച്ചുവരുത്തി രഹസ്യമൊഴി രേഖപ്പെടുത്താനായി കോടതിയോട് അനുവാദം തേടാനും അന്വേഷണസംഘം തീരുമാനിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍