മുത്തങ്ങയില്‍ 34 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി
മുത്തങ്ങ:വയനാട് എക്സൈസ് ഇന്റലിജന്‍സും വയനാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും സംയുക്തമായി മുത്തങ്ങ സംസ്ഥാന അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയില്‍ ബംഗളൂരു-കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസിലെ യാത്രക്കാരനില്‍ നിന്നും രേഖകളില്ലാതെ കടത്തുകയായിരുന്ന 34,30,000രൂപ പിടിച്ചെടുത്തു.പണം കടത്തിയ മധുര സ്വദേശിയായ മുരുകേശന് ( 53) എന്നയാളെ അറസ്റ്റ് ചെയ്തു.എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ സുനില്‍ എം.കെ, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ബി ബാബുരാജ്,പി.കെ പ്രഭാകരന്,കെ.രമേഷ്, സന്തോഷ് കെ.ജെ, ഷാജിമോന്‍ കെ.വി, വിനീഷ് പി.എസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സനൂപ്,സുരേഷ് എക്സൈസ് ഡ്രെവര്‍മാരായ വീരാന്‍ കോയ, ചാക്കോ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍