പതിമൂന്ന്കാരിയോട് ലൈംഗിക അതിക്രമം കാണിച്ച മധ്യവയസ്കന് അറസ്റ്റില്‍
പുല്‍പ്പള്ളി:പുല്‍പ്പള്ളി പാടിച്ചിറ തെക്കേടത്ത് ടിവി മത്തായി (മാമച്ചന് 55) യെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് പരിധിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കുട്ടിയുടെ സുഹൃത്തിന്റെ വീട്ടില്‍വെച്ച് ശരീരത്തില്കയറിപിടിക്കുകയും മറ്റും ചെയ്തൂവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവശേഷം കുട്ടി പ്രദേശവാസികളോട് പരാതി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ രക്ഷിതാവിനെ അറിയിക്കുകയും രക്ഷിതാവ് പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പിന്നീട് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.പോകാസോ കൂടാതെ അതിക്രമിച്ച് കടന്നതിനും, തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതിനും, സ്ത്രീതത്വത്തെ അപമാനിച്ചതിനും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍