ശിശുരോഗ വിദഗ്ധന്റെ സേവനം നിലച്ച സംഭവം: മുസ്ലീം യൂത്ത് ലീഗ് അധികൃതരുമായി ചര്‍ച്ച നടത്തി
പനമരം:പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ശിശുരോഗ വിദഗ്ധനില്ലാത്ത പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യവുമായി പനമരം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാറുമായും,പിന്നീട് ഡി.എം.ഒ രേണുകയുമായുംചര്ച്ച നടത്തി ചര്‍ച്ചയില്‍ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് ഇരുവരും ഉറപ്പ് നല്‍കിയതായി യൂത്ത് ലീഗ് അറിയിച്ചു.ഉടന്‍ പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.അബ്ദുല്‍ അസീസ് , ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എ.ജാഫര്‍ മാസ്റ്റര്‍ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ജാബിര്‍ വരിയില്‍ , ആഷിക് മന്ദന്‍ കണ്ടി ജാബിര്‍ വി, റിയാസ് തിരുവാള്‍, നൗഷാദ് പി.എം, സാലിം കോവ ,അജ്മല്‍ തിരുവാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍