'അക്ഷരജ്യോതി2019' സംഘടിപ്പിച്ചു
ബത്തേരി:സുല്‍ത്താന്‍ബത്തേരി മലബാര്‍ കോളേജ് ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പ്രവേശനോല്‍സവത്തിന്റെ ഭാഗമായി 'അക്ഷരജ്യോതി2019 ' സംഘടിപ്പിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ കെ.എസ്.സന്തോഷ് വിളക്ക് തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ അധ്യായനവര്‍ഷം മുതല്‍ വിവിധ പൊതുവിദ്യാലയങ്ങളില്‍ പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനത്തിനുള്ള സൗകര്യം കോളേജില്‍ ഒരുക്കികൊടുക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി ഹെക്സണ്‍ തോമസ്,കെ.കെ.ഷിബു,ബത്തേരി നഗരസഭ ട്രൈബല്‍ പ്രൊമോട്ടര്‍ കെ.നിഷ,അമ്മിണി ചെതലയം,സോയ വി.ജെ,വി.കെ.വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍