ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന് പരുക്ക്

പീച്ചങ്കോട് :നാലാംമൈല്‍ തരുവണ റൂട്ടില്‍ പീച്ചങ്കോട് വെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡില്‍ തലകീഴായി മറിഞ്ഞ് യാത്രക്കാരന് പരുക്കേറ്റു. ആറാംമൈല്‍ ഉള്ളിശേരി കണക്കശ്ശേരി അബ്ദുള്ള (62) യ്ക്കാണ് പരുക്കേറ്റത്. കാല്‍പാദത്തിന് ഗുരുതര പരുക്കേറ്റ അബ്ദുള്ളയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‌ശേഷം വിദഗ്ധ ചിക്തിസക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുള്ളയുടെ ഭാര്യ ഫാത്തിമയ്ക്കും അപകടത്തില്‍ നിസാര പരുക്കേറ്റിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍