ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി
അമ്പലവയല്‍:അമ്പലവയലില്‍ വെച്ച് യുവതിയെ മര്‍ദ്ദിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സജീവാനന്തന്റെ നടപടിയില്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.കഴിഞ്ഞ ദിവസം നടുറോഡില്‍ വച്ച് നടന്ന സംഭവം കേരള മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതും അപലപനീയവുമാണ്. പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് ഇതിന് നേതൃത്വം നല്‍കിയത് എന്നത് അതീവ ഗൗരവമേറിയതാണ്.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള ദാരുണമായ അതിക്രമങ്ങള്‍ കേരളത്തില്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത തരത്തില്‍ പ്രതിക്കെതിരെ നിയമ നടപടികള്‍ പോലീസ് സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. കോണ്‍ഗ്രസിന്റ ജില്ലാ നേതാക്കളുമായി നേരിട്ട് ബന്ധമുള്ള പ്രതി ഇപ്പോഴും കീഴടങ്ങാതിരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റ ഒത്താശയോടെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഭവത്തില്‍ മറുപടി പറയാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം തയ്യാറാകണം എന്നും ഉഥഎക ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.സജീവാനന്ദ് തമിഴ്നാട് സ്വദേശിനിയായ സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ അമ്പലവയല്‍ ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി . ജില്ലാ സെക്രട്ടറി കെ റഫീഖ് പ്രധിഷേധ യോഗം ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാന്‍സിസ് , ലിജോ ജോണി , ഫെബിന് എം എസ് , സുധീഷ് കെ ജി , ഷാനിബ് , ഷിയാദ് ,രാജു തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍