കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തിരുനെല്ലി:തിരുനെല്ലി പഞ്ചായത്തിലെ പാല്‍വെളിച്ചം സ്കൂളിന് സമീപം താമസിച്ചുവരുന്ന ദേവട്ടം വീട്ടില്‍ സുബ്രഹ്മണ്യന് ലക്ഷ്മീദേവി ദമ്പതികളുടെ ഏക മകന് വൈശാഖ് (21 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9 മണിമുതല്‍ യുവാവിനെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനന്തവാടിയിലെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു വൈശാഖ്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാശുപത്രിയിലേക്ക് മാറ്റും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍