നടുറോഡില്‍ യുവതി യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം ;സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം
അമ്പലവയല്‍:വയനാട് അമ്പലവയലില്‍ ഇതര സംസ്ഥാന യുവതിക്കും, യുവതിയുടെ കൂടെയുണ്ടായിരുന്ന യുവാവിനും പ്രദേശവാസിയുടെ ക്രൂര മര്‍ദ്ദനം. 21 ന് രാത്രിയിലാണ് സംഭവം. ആദ്യം യുവാവിനെ മര്‍ദ്ദിച്ച് നിലത്തിടുന്നതും, ഇത് ചോദ്യം ചെയ്ത തമിഴ് യുവതിയെ അസഭ്യം വിളിച്ചു കൊണ്ട് മുഖത്തടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. തന്റെ ഭര്‍ത്താവാണ് യുവാവെന്ന് യുവതി പറയുന്നുണ്ട്. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് ഈ ക്രൂരത അരങ്ങേറിയത്.സംഭവത്തെ തുടര്‍ന്ന് മൂവരേയും അമ്പലവയല്‍ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയതായും, എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാതെ വിട്ടയച്ചതായാണ് അറിയാന്‍ കഴിയുന്നത്.സംഭവം വിവാദമായതോടെ അമ്പലവയല്‍ സ്വദേശിയായ ഡ്രൈവറോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍