8 ലക്ഷം രൂപയോളം വിലമതിക്കുന്ന 16156 പാക്കറ്റ് ഹാന്‍സ് പിടികൂടി;രണ്ട് പേരെ അറസ്റ്റ് ചെയ്തു
മുത്തങ്ങ:പച്ചക്കറി നിറച്ച ചാക്കുകള്‍ക്കിടയില്‍ കടത്തുകയായിരുന്ന എട്ട് ലക്ഷത്തോളം വിലവരുന്ന 16156 പാക്കറ്റ് ഹാന്‍സ് പിടികൂടി. ഇന്ന് വൈകുന്നേരം ആറരയോടെ മുത്തങ്ങ എക്സൈസ് ചെക് പോസ്റ്റില്‍ വച്ചുനടന്ന പരിശോധനയിലാണ് പിക്ക് അപ്പ് വാനിന്റെ അടിയിലായി പ്രത്യേകം തയ്യാറാക്കിയ ടിന് ഷീറ്റ് ഉപയോഗിച്ചുള്ള പ്ലാറ്റ് ഫോമിന്റെ അടിയിലായി ചാക്കുകളിലായി സൂക്ഷിച്ച ഹാന്‍സ് പിടികൂടിയത്. ഹാന്‍സ് കടത്തിയ ബത്തേരി പൂമല കൊണ്ടയാങ്കാടന് അബ്ദുള്‍ ഗഫൂര്‍ (39), ചെട്ടിയാങ്കണ്ടി റിയാസ് (53) എന്നിവരെ എക്സൈസ് ചെക് പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടിഎം മജുവും സംഘവും അറസ്റ്റുചെയ്തു.
കെഎല്‍ 73 എ 7156 എന്ന രജിസ്റ്റര്‍ നമ്പരുള്ള ബൊലേറോ പിക്ക് അപ്പ് വാനില്‍ പച്ചക്കറി നിറച്ച ചാക്കുകള്‍ക്ക് അടിയിലായി പ്രത്യേകം തയ്യാറാക്കിയ ടിന് ഷീറ്റ് ഉപയോഗിച്ച് പ്ലാറ്റുഫോമിന്റെ അതേ നീളത്തില്‍ മറച്ചശേഷം അതിന്റെ ഉള്ളിലായി 16156 പാക്കറ്റുകളിലായി സൂക്ഷിച്ച ഹാന്‍സാണ് പിടികൂടിയത്. ചില്ലറ വിപണിയില്‍ 08 ലക്ഷത്തോളം രൂപ വിലവരുന്ന 200 കിലോഗ്രാം ഹാന്‍സാണ് എക്സൈസിന്റെ പിടിയിലായത്. ചെക്പോസ്റ്റില്‍ നടന്ന പരിശോധനയില്‍ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു റ്റി. എം, എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജി ഐപ്പ് മാത്യു, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. വി. ഷാജി, കെ. ജി. ശശികുമാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി. വി. രജിത്ത്, ജോഷി തുംബാനം എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍