വനിതാ കമ്മീഷന് അദാലത്ത് നടത്തി
മീനങ്ങാടി:സംസ്ഥാന വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്റെ നേതൃത്വത്തില്‍ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ അദാലത്തില്‍ 29 പരാതികള്‍ പരിഗണിച്ചു. രണ്ട് കേസുകള്‍ തീര്‍പ്പാക്കി. 14 കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍, അപകീര്‍ത്തിപ്പെടുത്തല്‍, ചികിത്സപിഴവ്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കമ്മീഷനു മുന്നില്‍ പരാതിയായെത്തി. വനിതാ കമ്മീഷന് ഡയറക്ടര്‍ വി.യു കുര്യാക്കോസും അദാലത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍