എല്‍.പി തലത്തില്‍ സംസ്കൃത അധ്യാപക തസ്തിക അനുവദിക്കണം: കേരള സംസ്കൃത അധ്യാപക ഫെഡറേഷന്
പനമരം:ജില്ലയില്‍ എല്‍.പി തലത്തില്‍ സംസ്കൃതം പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്‍ അധ്യാപക തസ്തിക അനുവദിക്കണമെന്ന് കേരള സംസ്കൃത അധ്യാപക ഫെഡറേഷന് ആവശ്യപ്പെട്ടു.പനമരം വിജയ കോളേജില്‍ നടന്ന സംസ്കൃത അധ്യാപക കണ്വെന്ഷന് കെ.എസ്.ടി.എഫ് സംസ്ഥാന ജന.സെക്രട്ടറി അജിത് പ്രസാദ് ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എം.ബി ഹരികുമാര്‍ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ച ഗോവിന്ദന്‍കുട്ടി ,എസ്.ശിവകല എന്നിവരെ ആദരിച്ചു. മീനങ്ങാടി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന് പി.ശിവപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.കെ.കെ രാജേഷ്, ദിലീപ് എം.ഡി, ഉണ്ണി.പി.ആര്, ശശി.എ.കെ, സുബീഷ്'. ടി.പി എന്നിവര്‍ സംസാരിച്ചു.മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നടന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍