ഏകദിന പ്രഥമ ശുശ്രൂഷ പരിശീലന ക്യാമ്പ് നടത്തി
പുല്‍പ്പള്ളി:പഴശ്ശിരാജ കോളേജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെയും വയനാട് വിംസ്സ് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഏകദിന പ്രഥമ ശുശ്രൂഷ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ എം ആര് ദിലീപ് ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സിഇഒ റവ. ഫാ. വര്‍ഗീസ് കൊല്ലമാവുടിയില്‍ അധ്യക്ഷത വഹിച്ചു. ട്രെയിനര്‍ നിത്യാനന്ദ് എം ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ പ്രൊഫ. സ്മിത ചാക്കോ, പ്രൊഫ. നീത ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നൂറോളം എന്‍എസ്എസ് വോളണ്ടിയേഴ്സ് പരിശീലന ക്യാമ്പില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍