രാമായണ സത്രം ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി ശ്രീ സീതാ ലവകുശ ക്ഷേത്രത്തില്‍ അന്തര്‍ദേശീയ രാമായണ പഠനകേന്ദ്രത്തിന്റ ആഭിമുഖ്യത്തില്‍ വര്‍ഷതോറും നടത്തി വരുന്ന രാമായണ സത്രം ശ്രീ മുരിക്കന്‍ മാര്‍ ദേവസ്വം അഗ്രശാലയില്‍ ഐ.സി ബാലകൃഷ്ണന് എംഎല്.എ ഉദ്ഘാടനം ചെയ്തു.വിശ്വവിഖ്യാതമായ രാമായണ മഹാകാവ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ഭാഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ച പുല്‍പ്പള്ളിയില്‍ അധിവസിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ ധന്യരാണെന്ന് ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ പറഞ്ഞു. ട്രസ്റ്റി കുപ്പത്തോട് രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു.വിജയന് കുടിലില്‍ പത്മനാഭന് മാസ്റ്റര്‍, എന്‍.വാമദേവന്, .കെ .പി .ഗോവിന്ദന് കുട്ടി, കെ.ടി.തൃദീപ് കുമാര്‍, ഷാജി ദാസ്.എം.പി.രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് നടന്ന ദ്വിതീയ സഭയില്‍ ശിവരാമന് പാറക്കുഴി അദ്ധ്യക്ഷത വഹിച്ചു.എം.കെ ശ്രീനിവാസന് മാസ്റ്റര്‍ ,റ്റി.ഉണ്ണികൃഷ്ണവാര്യര്‍ പട്ടാന്നൂര്‍, ഐക്കരശ്ശേരി ഗോപാലകൃഷ്ണനായര് ' പുഷ്പക്കല രാമചന്ദ്രന് ,വിക്രമന് എസ്.നായര്‍, രാഹുല്‍ കെ., ആദി ദേവ്, ബാലന് നായര്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍