ഓര്‍മ്മ തിരുനാള്‍ ആഘോഷവും അനുസ്മരണ പദയാത്രയും
പുല്‍പ്പള്ളി:മലങ്കര സുറിയാനി കത്തോലിക്ക സഭ ബത്തേരി രൂപത പുല്‍പ്പള്ളി വൈദിക ജില്ലയുടെ നേതൃത്വത്തില്‍ ദൈവദാസന് മാര്‍ ഇവാനിയോസ് വലിയ മെത്രാപ്പോലീത്തായുടെ അറുപത്തിയാറാമത് ഓര്‍മ്മ തിരുനാള്‍ ആഘോഷവും അനുസ്മരണ പദയാത്രയും നടത്തി.പുല്‍പ്പള്ളി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന ആഘോഷമായ സമൂഹബലിക്കും, അനുസ്മരണ പ്രഭാഷണത്തിനും ഫാ.ജോര്‍ജ് വെട്ടക്കാട്ടില് കാര്‍മ്മികത്വം വഹിച്ചു.തുടര്‍ന്ന് വൈദിക ജില്ലയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നെത്തിയ വിശ്വാസികളുടെയും വൈദികരുടെയും നേതൃത്വത്തില്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഛായാചിത്രവും വഹിച്ച് നടന്ന അനുസ്മരണ പദയാത്രയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു.ഫാ.മാത്യു മുണ്ടോക്കുടിയില്‍, ഫാ.ജോണ്‍ പുളിക്കല്‍,ഫാ.വര്‍ഗീസ് പുളിക്കല്‍,ജോയി പി.യു തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍