പെട്രോള്‍ ലീഡേഴ്സ് ക്യാമ്പ് ആരംഭിച്ചു
പൂതാടി:ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ് സുല്‍ത്താന്‍ബത്തേരി ഉപജില്ല പെട്രോള്‍ ലീഡേഴ്സ് ത്രിദിന ക്യാമ്പ് പൂതാടി ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എംഎല്‍എ ഐ.സി ബാലകൃഷ്ണന് ഉദ്ഘാടനംചെയ്തു. ബത്തേരിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും 117 സ്കൗട്ട്കളും, 147 ഗൈഡുകളും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.പിടിഎ പ്രസിഡണ്ട് വി ആര് ബാബുരാജ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ കെ .കെ ധനേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്കൗട്ട് ജില്ലാ ട്രെയിനിങ് കമ്മീഷണര്‍ എ.ഇ സതീഷ് ബാബു സ്കൗട്ട് സന്ദേശം നല്കി. പൂതാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്മിനി ശശി, പ്രിന്‍സിപ്പാള്‍ പി.ടി രവീന്ദ്രന്, ഹെഡ്മിസ്ട്രസ് ആനന്ദവല്ലി , സ്കൗട്ട് ആന്‍ഡ് ഗൈഡ് ജില്ലാ സെക്രട്ടറി മനോജ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഉപജില്ല സെക്രട്ടറി കെ.എന്‍ ഷാജി സ്വാഗതവും ഗൈഡ്ക്യാമ്പ് ലീഡര്‍ നെസ്സി ജോസഫ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍