മെഡിസെപ്പ് പദ്ധതി സര്‍ക്കാര്‍ അട്ടിമറിക്കുന്നു:കേരള എന്‍.ജി.ഒ അസോസിയേഷന്
ബത്തേരി:ആഗസ്റ്റ് ഒന്ന് മുതല്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സംസ്ഥാനത്തെ മികച്ച ചികിത്സ നല്കുന്ന ആശുപത്രികളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന് പ്രതിഷേധ കൂട്ടായ്മ നടത്തി. പദ്ധതിയില്‍ ഗുണനിലവാരമുള്ള ആശുപത്രികളെ ഉള്‍പ്പെടുത്തണമെന്നും മതിയായ ഡോക്ടര്‍മാര്‍ പോലും ഇല്ലാത്ത ആശുപത്രികളെ സര്‍ക്കാര്‍ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തിയത് ജീവനക്കാരെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള എന്‍.ജി.ഒ അസോസിയേഷന്‍ജില്ലാ സെക്രട്ടറി കെ.എ മുജീബ് പറഞ്ഞു.എം.സിവില്‍സണ്‍ ,ഇ.എസ്.ബെന്നി, കെ.എ ഉമ്മര്‍,സി.കെ ജിതേഷ്, കെ.ആര് രതീഷ് കുമാര്‍,പി. അബ്ദുള്‍ ഗഫൂര്‍,എം.സി ജോസഫ് ,എന്‍.കെ സഫറുള്ള ,കെ രമ,പി.ടിസന്തോഷ്,കെ.സുബ്രഹമണ്യന്‍, രമേശ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍