ചക്ക മാങ്ങ ജൈവ വൈവിധ്യ ക്യാമ്പ് ആരംഭിച്ചു.
മാനന്തവാടി:പഴയ കാല ഭക്ഷണ രീതികളെ കുറിച്ചും അവയുടെ പോഷക മൂല്യങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ട്ടിക്കുന്നതിനായി എടവക ഗ്രാമ പഞ്ചായത്ത് ജൈവ പരിപാലാന സമിതിയുടെയും സ്കുള് പരിസ്ഥിതി ക്ലബ്ബുകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന ചക്ക മാങ്ങ ജൈവ വൈവിധ്യ ക്യാമ്പിന് എള്ളു മന്ദം എന്‍ എം യു പി സ്ക്കൂളില്‍ തുടക്കമായി.നല്ല ഭക്ഷണം വരും തലമുറക്ക് എന്ന സന്ദേശമുയര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഫാസ്റ്റ് ഫുഡിന്റയും പാക്കറ്റ് ഭക്ഷണങ്ങളുടെയും അതിപ്രസരത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തില്‍ ക്യാമ്പിന് തുടക്കം കുറിച്ചിരിക്കുന്നത്.പഴയ കാല ഭക്ഷണത്തെ കുറിച്ചും, അവയുടെ ഉപയോഗം, പോഷക മൂല്യങ്ങള്‍ എന്നിവയെ കുറിച്ചുള്ള ബോധവല്‍ക്കരണമാണ് ക്യാമ്പ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. കീടനാശിനി പ്രയോഗങ്ങള്‍ ഏല്‍ക്കാത്ത ഫലവര്‍ഗ്ഗങ്ങളെ കൂട്ടികള്‍ക്ക് പരിചയപ്പെടുത്തി ഭക്ഷണ വൈവിധ്യവും സുരക്ഷിത ഭക്ഷണവും വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിലേക്ക് കൂടി എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ക്യാമ്പിനോടനുബന്ധിച്ച് രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ചക്ക വൃത്തിയാക്കി ചക്ക പുഴുക്കും മാങ്ങ ചമ്മന്തിയുമുണ്ടാക്കി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്കി.ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ സ്ക്കുളുകളിലും ഇത്തരത്തിലുള്ള ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പദ്ധതി കോര്‍ഡിനേറ്റര്‍ എച്ച് ബി പ്രദീപ് പറഞ്ഞു. ക്യാമ്പിന്റ് ഔപചാരിക ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന് നിര്‍വ്വഹിച്ചു.ആ ഷാ മേജോ, ടി. എം ഷാജന്, പി ജെ മാനുവല്‍, എം ഗംഗാധരന്, രജനി അജീഷ് എന്നിവര്‍ സംസാരിച്ചു..
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍