സംരംഭകത്വ വികസന ക്ലബ്ബ് പ്രവര്‍ത്തനമാരംഭിച്ചു.
മീനങ്ങാടി:യുവ സംരംഭകരെ കണ്ടെത്തുന്നതിനും,സാമൂഹിക അവബോധം വളര്‍ത്തുന്നതിനുമായി സംസ്ഥാന വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രൂപം നല്കിയ സംരംഭകത്വ വികസന ക്ലബ്ബ് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവര്‍ത്തനം തുടങ്ങി.സംസ്ഥാനത്തെ തെരെഞ്ഞെടുക്കപ്പെട്ട കോളേജുകളിലും, ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളിലുമാണ് ക്ലബ്ബ് പ്രവര്‍ത്തിക്കുക.ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി. പ്രേംരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.ടി.ബിനു അധ്യക്ഷത വഹിച്ചു.ഡോ.ബാവ കെ.പാലുകുന്ന്, എം.കെ.രാജേന്ദ്രന്, കെ.എന്‍ ഇന്ദ്രന്, ടി.എം .ഹൈറുദ്ദീന്‍, മിനി സാജു, ഫായിസ് അസ്ലം, വര്‍ഷ ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.കോഴിക്കോട് എന്‍.ഐ.ടി വിദ്യാര്‍ഥി കെ.കെ.സഞ്ജയ് ക്ലാസ്സെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍