കാല് കിലോയോളം കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍
ബത്തേരി:വയനാട് നാര്‍കോട്ടിക് ഡിവൈഎസ്പി റജികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി എസ്.ഐ അബ്ദുള്ളയും സംഘവും,വയനാട് ആന്റി നാര്‍കോട്ടിക് സ്ക്വാഡും പഴേരിയില്വെച്ചു നടത്തിയ സംയുക്ത വാഹന പരിശോധനയില്‍ 250 ഗ്രാം കഞ്ചാവുമായി 3 യുവാക്കള്‍ പിടിയിലായി.കുപ്പാടി മുള്ളന്‍വയല്‍ എം ആര് അരുണ്‍ (21),ബത്തേരി തിരുനെല്ലി ചന്ദന പറമ്പില്‍ ലിനു ചാക്കോ (20, കുപ്പാടി മൂന്നാം മൈല്‍ സുബൈര്‍ (23) എന്നിവരാണ് പിടിയിലായത്.സുബൈറിന്റെ പേരില്‍ മുമ്പും സമാന കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍