പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണപ്പെട്ടു
മാനന്തവാടി:എടവക കാരക്കുനി പുത്തന്‍പുരയില്‍ പരേതനായ ഷാജിയുടേയും, ലിസിയുടേയും മകള്‍ സ്നേഹ (18) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മണ്ണെണ്ണയുപയോഗിച്ച് അടുപ്പ് കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിക്കുയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊള്ളലേറ്റതിനെ തുടര്‍ന്ന് ആദ്യം ജില്ലാശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചൂവെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു. പ്ലസ്ടു പഠനത്തിന് ശേഷം മാനന്തവാടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ തുടര്‍പഠനം നടത്തിവരികയായിരുന്നു. സിബി (17) ഏകസഹോദരനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍