നാല് ലക്ഷം രൂപ ചിലവില്‍ പണി തീര്‍ത്ത റോഡ് 2 മാസം കൊണ്ട് തകര്‍ന്നു
പനമരം:പനമരം പഞ്ചായത്ത് 2018-19 വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പനമരംഎടവക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാനാഞ്ചിറ പള്ളി എഫ്.സിഐ ഗോഡൗണ്‍ റോഡാണ് പാടെ തകര്‍ന്നത്.നാട്ടുകാരുടെ ഒരുപാട് കാലത്തെ മുറവിളിക്ക് ശേഷമാണ് പഞ്ചായത്ത് ഈ റോഡിന് ഫണ്ട് അനുവദിച്ചത്.പണി തീര്‍ന്നപ്പോള്‍ നാട്ടുകാര്‍ ആഘോഷപൂര്‍വ്വം ഉല്‍ഘാടനവും നടത്തിയിരുന്നു.പാടെ തകര്‍ന്ന റോഡില്‍ വന്‍ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.നിരവധി വിദ്യാര്‍ത്ഥികളും തൊഴിലാളികളും ആശ്രയിക്കുന്ന ഈ റോഡില്‍ മഴ പെയ്താല്‍ കാല്‍നടപോലും ദുസ്സഹമാകും. എത്രയും വേഗത്തില്‍ റോഡ് റീടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് നാട്ടുകാര്‍ നാട്ടുകാര്‍ തയ്യാറാകുമെന്നും മുന്നറിയിപ്പ് നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍