പുല്‍പ്പള്ളി മര്‍ച്ചന്റ്സ് അസോസിയേഷന് പുരസ്ക്കാരം ലഭിച്ചു
പുല്‍പ്പള്ളി:വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വയനാട് ജില്ലയിലെ 84 യൂണീറ്റുകളില്‍ നിന്ന് ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള രണ്ടാം സമ്മാനം പുല്‍പ്പള്ളി യൂണിറ്റിന് ലഭിച്ചു.പുല്‍പ്പള്ളി യൂണിറ്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡിന് അര്‍ഹമാകുന്നത്. കല്‍പ്പറ്റയില്‍ വെച്ച് നടന്ന ജില്ലാ ജനറല്‍ ബോഡിയില്‍ സംസ്ഥാന പ്രസിഡണ്ട് .ടി.നസീറുദ്ദീന്റെയും ജില്ലാ പ്രസിഡണ്ട് കെ.കെ.വാസുദേവന്റേയും സാന്നിദ്ധ്യത്തില്‍ കൊല്ലം ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ദേവരാജന്‍ പുല്‍പ്പള്ളി യൂണിറ്റ് ഭാരവാഹികള്‍ക്ക് അവാര്‍ഡ് കൈമാറി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍