മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റില്‍
മുത്തങ്ങ:കെ എസ് ആര് ടി സി ബസ്സില്‍ കടത്തുകയായിരുന്ന മയക്കുമരുന്നു ഗുളികക ളുമായി യുവാവ് എക്സൈസിന്റെ പിടിയിലായി.കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ബര്‍ജിസ് റഹ്മാന് (21) ആണ് പിടിയിലായത്.ഇന്നലെ രാത്രി ഒമ്പതരയോടെ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വെച്ച് എക്സൈസ് ഇന്റലിജന്റ്സും, എക്സൈസ് ചെക് പോസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ മൈസൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കേരള ആര്.ടി.സി ബസ്സില്‍ നിന്നുമാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. 710 ഗ്രാം തൂക്കം വരുന്ന 1300 ഗുളികകളാണ് പിടിച്ചത്. 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഇന്റലിജന്റ്സ് ഇന്‍സ്പെക്ടര്‍ സുനില്‍, മുത്തങ്ങ എക്സൈസ് ഇന്‍സ്പെക്ടര്‍ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.കഴിഞ്ഞ ദിവസം സമാന രീതിയില്‍ മയക്കുമരുന്ന് ഗുളികളുമായി വന്ന കോഴിക്കോട് പുതിയറ സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍