വിദ്യാലയത്തിലും വീട്ടിലും എന്റെ പച്ചക്കറി.
മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി സെന്റ് തോമസ് എ.യു.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിലും വീട്ടിലും പച്ചക്കറി കൃഷി ചെയ്യുന്ന ' വിദ്യാലയത്തിലും വീട്ടിലും എന്റെ പച്ചക്കറി ' പദ്ധതി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ലിയോ മാത്യു പച്ചക്കറിവിത്ത് റോബിന്‍സ് റോയിക്ക് നല്കി ഉദ്ഘാടനം ചെയ്തു.സ്വന്തമായി പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ചു ഉപയോഗിക്കുന്ന ഒരു സംസ്കാരത്തിന് കുട്ടികള്‍ ആരംഭം കുറിക്കുന്നത് ഒരു നാടിന്റെ മുന്നേറ്റത്തിന്റെ സൂചനയാണെന്ന് ലിയോ മാത്യു പറഞ്ഞു. വീട്ടിലും വിദ്യാലയത്തിലും പച്ചക്കറി തോട്ടങ്ങള്‍ നിര്‍മ്മിക്കുക, വിഷ രഹിത പച്ചക്കറികള്‍ വിളയിക്കുക, ജൈവവളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷിയെ പ്രോത്സാഹിപ്പിക്കുക, സമ്പാദ്യ ശീലം വളര്‍ത്തുക, ആരോഗ്യ സംരക്ഷണം തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. വീട്ടിലും വിദ്യാലയത്തിലും വിളയിച്ചെടുക്കുന്ന പച്ചക്കറികള്‍ സ്കൂളില്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ നടത്തുന്ന പച്ചക്കറി ചന്തയില്‍ കൊണ്ടുവന്നു വില്‍ക്കാനും വാങ്ങാനുമുള്ള അവസരം കുട്ടികള്‍ക്ക് ലഭ്യമാണ്. ഹെഡ്മാസ്റ്റര് ബിജു മാത്യു, സീനിയര്‍ അസിസ്റ്റന്റ് റാണി. പി.സി, സ്റ്റാഫ് സെക്രട്ടറി ജെയ്മോള്‍ തോമസ്, നല്ലപാഠം കോ ഓര്‍ഡിനേറ്റര്‍മാരായ ആന്റണി മങ്കട പ്ര, റിന്‍സി ഡിസൂസ, സിജ വര്‍ഗ്ഗീസ്, ഷാജി എ. റ്റി. തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍