കാട്ടാന ശല്ല്യം: വേലിയമ്പത്ത് നാട്ടുകാര്‍ റോഡുപരോധിച്ചു; അധികൃതര്‍ നല്കിയ ഉറപ്പിന്മേല് സമരം അവസാനിപ്പിച്ചു
പുല്‍പ്പള്ളി:കാട്ടാന യുവാവിനെ ആക്രമിച്ച തിന്റെ പശ്ചാത്തലത്തില്‍ വനപാലകരുടെ നടപടിയില്‍ പ്രതിഷേധിച്ച് വേലിയമ്പത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.പുല്‍പ്പള്ളി നടവയല്‍ റോഡില്‍ രണ്ട് മണിക്കൂറോളം ഉപരോധ സമരം നടത്തി. തുടര്‍ന്ന് ചെതലത്ത് റെയിഞ്ച് ഓഫീസര്‍ രതീശനടക്കമുള്ള വനപാലകരും ജനപ്രതിനിധികളും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചികിത്സാ ചിലവ് വനം വകുപ്പ് ഏറ്റെടുക്കുമെന്നും, വന്യമൃഗ ശല്യം മൂലമുള്ള പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉണ്ടാക്കുമെന്നുമുള്ള ഉറപ്പിനെ തുടര്‍ന്ന് റോഡ് ഉപരോധം അവസാനിപ്പിച്ചു.ഇന്ന് രാവിലെയാണ് ചെതലത്ത് റെയിഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ ജിനീഷ് എന്ന യുവാവിനെ കാട്ടാന ആക്രമിച്ചത്. തുടര്‍ന്ന് ജിനീഷ് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍