പൊള്ളാച്ചിയില്‍ വാഹനാപകടം; പുല്‍പ്പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചുV

പുല്‍പ്പള്ളി:തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലുണ്ടായ വാഹനാപകടത്തില്‍ പുല്‍പ്പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു.പുല്‍പ്പള്ളി ചെറ്റപ്പാലം തേന്‍കുന്നേല്‍ മാര്‍ക്കോസ് -മോളി ദമ്പതികളുടെ മകന്‍ ബേസില്‍ (21) ആണ് മരിച്ചത്.തിങ്കളാഴ്ച്ച വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം.പൊള്ളാച്ചിയിലെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു ബേസില്‍.വീട്ടില്‍ നിന്നും ടൗണിലേക്ക് പോകവെ ബേസില്‍ ഓടിച്ചിരുന്ന സൈക്കിളിന് പിന്നില്‍ ബസിടിച്ചാണ് അപകടം.ഉടന്‍തന്നെ ബേസിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കോഴിക്കോട് സര്‍വകലാശാലയില്‍ സി.എ.വിദ്യാര്‍ത്ഥിയാണ് ബേസില്‍. സഹോദരങ്ങള്‍:നിമി,ഹെമി .


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍