യുവജന ദിനാഘോഷവും കൂട്ടായ്മയും സംഘടിപ്പിച്ചു.
പാടിച്ചിറ:ലോക യുവജന ദിനത്തോടനുബന്ധിച്ച് പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ യുവജന ദിനാഘോഷവും യുവജന കൂട്ടായ്മയും സംഘടിപ്പിച്ചു.യുവജനങ്ങളില്‍ ആത്മീയ,സര്‍ഗാത്മക,സാമൂഹ്യശേഷി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ചത്. ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 220 ഓളം യുവജനങ്ങള്‍ ആഘോഷത്തില്‍ പങ്കെടുത്തു.ദിനാഘോഷം മാനന്തവാടി രൂപത എസ്.എം.വൈ.എം ഡയറക്ടര്‍ ഫാ.അഗസ്റ്റ്യന്‍ ചിറക്കത്തോട്ടം ഉദ്ഘാടനം ചെയ്തു. യുവജനസംഗമത്തില്‍ മഞ്ചേരി പോലീസ് സബ് ഇന്‍സ്പെക്ടറും കേരള സര്‍ക്കാരിന്റെ സ്പെഷ്യല്‍ പരിശീലകനുമായ പൗലോസ് കുട്ടമ്പുഴ യുവജന കൂട്ടായ്മകളുടെ ആവശ്യകത, സൈബര്‍ ലഹരി ഉപയോഗങ്ങള്‍, ട്രാഫിക് മനോഭാവങ്ങള്‍ തുടങ്ങിയ വിഷയങ്ങളവതരിപ്പിച്ച് ക്ലാസുകള്‍ നയിച്ചു. ഇത് ഇടവകയിലെ യുവജന മുന്നേറ്റത്തിന്റെ നാന്ദിയാണെന്നും യുവജനങ്ങളുടെ സമഗ്ര വികാസത്തിനായി വിവിധ യുവജന സംരംഭങ്ങള്‍ ഇനിയും സംഘടിപ്പിക്കുമെന്നും ഇടവക വികാരി ഫാദര്‍ ജെയ്സ് പൂതക്കുഴി പറഞ്ഞു.. ഫാദര്‍ ഡാനിഷ് സി.എം. എഫ്, സിസ്റ്റര്‍ ജാന്റി സി.എം.സി, ആന്റോ പള്ളിക്കല്‍ തുടങ്ങിയര്‍ സംസാരിച്ചു. തുടര്‍ന്ന് എസ്.എം.വൈ.എം മ്മിന്റെ യൂണിറ്റിന് തുടക്കം കുറിച്ചു. ആന്റൊ പള്ളിക്കലിനെ എസ്.എം.വൈ.എം യൂണിറ്റ് പ്രസിഡന്റായും ബിനില പള്ളിക്കമാലിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മെര്ലിന് പനയോലില്‍, ബിബിന്‍ മലയത്തടത്തില്, എബിന് കുര്യന് കരോട്ട്, സിജു പുറക്കാട്ട്, ജസ്റ്റിന് വട്ടക്കുന്നേല്‍, അബിന കണ്ടത്തിങ്കര, റ്റിയ കിളിരൂപറമ്പില്‍ തുടങ്ങിയവര്‍ ഭാരവാഹികളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍