ജീവനം പദ്ധതിയിലേക്ക് സഹായഹസ്തവുമായി പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്ക്കൂള്
പുല്‍പ്പള്ളി:ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കിഡ്നി രോഗികള്‍ക്കായുള്ള ജീവനം പദ്ധതിയിലേക്ക് സഹായഹസ്തവുമായി പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്ക്കൂള്.സ്ക്കൂളിലെവിദ്യാര്ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ശേഖരിച്ച തുക പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശിന് കൈമാറി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പോള്‍ അദ്ധ്യക്ഷത വഹിച്ചു.ഹൈസ്കൂള്‍,ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികളില്‍ നിന്ന് ഓരോത്തര്‍ക്ക് കഴിയാവുന്നത്ര തുക പിരിച്ചെടുത്താണ് വിദ്യാര്‍ത്ഥികള്‍ ഈ സദുദ്യമത്തില്‍ പങ്കാളികളായത്.കെ.രമേശന് ,ഹെഡ്മാസ്റ്റര് സോജന് ജോസഫ്, എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍