ബൈക്കപകടത്തില്‍ ഇരുചക്ര യാത്രികനും കാല്‍നടയാത്രക്കാരനും മരണപ്പെട്ടു
ബത്തേരി:ബൈക്ക് യാത്രികന് കാല്നടയാത്രികനുമായി കൂട്ടിയിടിച്ച് ഇരുവരും മരിച്ചു. എരുമാട് കൊച്ചു കുടിയില്‍ അമല്‍ സ്റ്റീഫന്‍ (22), ബത്തേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് ആസ്സാം സ്വദേശി സബീക്കുള് ഇസ്ലാം (26) എന്നിവരാണ് മരിച്ചത്.ബത്തേരി താളൂര്‍ റോഡില്‍ അമ്മായിപ്പാലത്തു ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്.ബത്തേരിയില്‍ നിന്നും എരുമാടിന് പോകുകയായിരുന്ന അമല്‍ സ്റ്റീഫന്‍ സഞ്ചരിച്ച ബൈക്ക് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്ന ഇസ്ലാമുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുവരെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍