മണ്‍സൂണ്‍ കരാത്തെ പരിശീലന ക്യാമ്പും ബ്ലാക്ക് ബെല്‍റ്റ് അവാര്‍ഡ് വിതരണവും നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി അലന്‍തിലക് കരാത്തെ സ്കൂളിന്റെ നേതൃത്വത്തില്‍ മണ്‍സൂണ്‍ കരാത്തെ പരിശീലന ക്യാമ്പും ബ്ലാക്ക് ബെല്‍റ്റ് അവാര്‍ഡ് വിതരണവും നടത്തി.ക്വാഷി പി.വി സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം കുട്ടികള്‍ പങ്കെടുത്തു.ഇതില്‍ പത്ത് കുട്ടികള്‍ക്കാണ് ബ്ലാക്ക് ബെല്‍റ്റ് അവാര്‍ഡ് വിതരണം ചെയ്തത്.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജെ പോള്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു.ഷെന്‍സി ഷിജു കണിയാമ്പറ്റ, ഷെന്‍സി സണ്ണി ചെറുകാട്ടൂര്‍,ഷെന്‍സ് എന്‍.എന്‍ ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍