കടമാന്‍തോട് പദ്ധതി;ആശങ്കകള്‍ പരിഹരിക്കണമെന്ന് സര്‍വകക്ഷി യോഗം
മുള്ളന്‍കൊല്ലി: കടമാന്‍തോട് പദ്ധതി ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിച്ചു നടപ്പിലാക്കണമെന്നു പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. വരള്‍ച്ച തുടരുന്ന മേഖലയില്‍ പദ്ധതി അനിവാര്യമാണെന്നു വിലയിരുത്തി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന വിധത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എയോടു ആവശ്യപ്പെടാന്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി, മുനീര്‍ ആച്ചിക്കുളത്ത്, തോമസ് പാഴുക്കാല, പി.എ. പ്രകാശന്, സി.പി. വിന്‍സന്റ്, ബിന്ദു ബിജു, നിഷ ശശി, റഷീദ പ്രദീഷ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍